ചെറുമകനെ പീഡിപ്പിച്ച മുത്തച്ഛന് 73 വർഷം തടവും 1,60,000 രൂപ പിഴയും

തൊടുപുഴ: ഇടുക്കിയിൽ ഏഴ് വയസുള്ള ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64കാരനായ മുത്തച്ഛന് 73 വർഷം തടവ്. ഇടുക്കി അതിവേഗ കോടതി ജഡ്ജി ടി.ജി വർഗീസ് ആണ് ശിക്ഷ വിധിച്ചത്.

തടവുശിക്ഷ കൂടാതെ പിഴയായി 1,60,000 രൂപയും കോടതി വിധിച്ചു. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിന് നൽകണം. കൂടാതെ 50,000 രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിക്ക് നൽകുവാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

പോക്സോ അടക്കം വിവിധ കുറ്റങ്ങളിൽ വിധിച്ച ശിക്ഷകൾ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്നും അതിവേഗ കോടതി വ്യക്തമാക്കി.

2019ൽ ഇടുക്കി മുരിക്കാശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദൃക്സാക്ഷിയായ മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരിക്കാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 12 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രതിയായ പിതാവിനെ രക്ഷിക്കാൻ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛൻ വിചാരണാവേളയിൽ കൂറുമാറിയിരുന്നു. 

Tags:    
News Summary - 64-year-old jailed for 73 years for molesting grandson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.