വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച​തി​ന് രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി പി​ടി​യി​ലാ​യ​വ​ർ

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച 74 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി വേ​ശ്യാ​വൃ​ത്തി പ്രോ​ത്സാ​ഹി​പ്പി​ച്ച പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് പ​ബ്ലി​ക് മോ​റ​ൽ സം​ര​ക്ഷ​ക​രാ​യ ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ്. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 74 പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഹ്ബൂ​ല, സാ​ൽ​മി​യ, ഫ​ഹീ​ൽ, ഹ​വ​ൻ​ലി, കൈ​ത്താ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ലാ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

18 വ്യ​ത്യ​സ്ത കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഈ ​അ​റ​സ്റ്റു​ക​ൾ. പൊ​തു ധാ​ർ​മി​ക​ത ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​തി‍നാ​യി പ്ര​തി​ക​ളെ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വ​സ്റ്റി​ഗേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു.

Tags:    
News Summary - 74 expats accused of promoting prostitution through social media platforms were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.