കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ 'ബാങ്കിൽ' നിന്ന് വിളിച്ചു; പിന്നാലെ 83കാരന്റെ ആജീവനാന്ത സമ്പാദ്യം നഷ്ടമായി

ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.  സർക്കാർ ജീവനക്കാരനായി വിരമിച്ച 83 വയസുള്ള എസ്.പി. സിൻഹയു​ടെ ഫോണിലേക്ക് അടുത്തിടെ വിളി വന്നു. താക്കൂർപുകൂർ സ്വദേശിയാണ് സിൻഹ. തുടർന്ന് അദ്ദേഹം ബാങ്കിലെത്തി വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് തന്റെ സമ്പാദ്യമായ 2.5 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി അറിയുന്നത്.

ഇക്കഴിഞ്ഞ നവംബർ 11നായിരുന്നു കോൾ വന്നത്. ബാങ്കിൽ നിന്ന് വിളിക്കുകയാണെന്നാണ് അയാൾ പറഞ്ഞത്. അയാൾ സിൻഹയുടെ അക്കൗണ്ട് നമ്പറിനെ കുറിച്ചും പറഞ്ഞു. കെ.വൈ.സി ഉടൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. മൊബൈൽ വഴിയുള്ള ഇന്റർനെറ്റ് ബാങ്കിങ്ങിൽ സിൻഹക്ക് വലിയ അവഗാഹമില്ലായിരുന്നു. അങ്ങനെയാണ് 11 വയസുള്ള കൊച്ചുമകനെ സിൻഹ ഫോൺ ഏൽപിച്ചത്. അതുകഴിഞ്ഞ് അക്കൗണ്ടിൽ നിന്ന് 2,57,650 രൂപ പിൻവലിച്ചതായും സിൻഹ കണ്ടെത്തി. 11 കാരനായ കൊച്ചുമകൻ തട്ടിപ്പുകാർ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം തെറ്റാതെ പറഞ്ഞുകൊടുത്തു. അവർ എളുപ്പത്തിൽ പണം തട്ടുകയും ചെയ്തു. 

Tags:    
News Summary - 83 year old man gets call from bank to update KYC online, later loses life savings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.