കട്ടപ്പന: കാൽവരിമൗണ്ടിൽ പുതിയതായി ആരംഭിക്കാനിരുന്ന വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 83000 രൂപയും 20 കിലോ ഏലക്കയും മോഷ്ടിച്ചു.
കാഞ്ചിയാർ, കാൽവരിമൗണ്ട് സ്വദേശികളായ ജിജോ മാത്യുവും ആന്റണി ചാക്കോയും ചേർന്ന് നടത്തുന്ന ആദംസ് സ്പൈസിെൻറ പുതിയതായി തുടങ്ങുന്ന സുഗന്ധ വ്യഞ്ജന വിപണന ശാലയിലാണ് തിങ്കളാഴ്ച അർധരാത്രി മോഷണം നടന്നത്. സ്ഥാപനത്തിൽ പരസ്യ ബോർഡും സി.സി.ടി.വി കാമറകളും സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന 83,000 രൂപയാണ് മോഷണം പോയത്.
ചൊവ്വാഴ്ച രാവിലെ സമീപത്തെ പള്ളിയിലെ അധികൃതരാണ് മോഷണം നടന്ന വിവരം ഉടമകളെ അറിയിച്ചത്. കടയുടെ ഒരു ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. കവർച്ച നടത്തിയശേഷം മോഷ്ടാവ് തൊട്ടടുത്ത് തന്നെ നിർമാണത്തിലിരിക്കുന്ന വീടിനുള്ളിലിരുന്ന് മദ്യപിച്ചതിെൻറയും ഏലക്ക പായ്ക്കറ്റ് കത്തിച്ചതിെൻറയും തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി. വി.എ. നിഷാദ്മോനും പ്രത്യേക സ്ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.