മോഷണക്കുറ്റം ആരോപിച്ച് ഒമ്പത് വയസുകാരന് ക്രൂരമർദനം; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ഭോപാൽ: മധ്യപ്രദേശിൽ സൈക്കിൾ മോഷ്ടിച്ചു എന്നാരോപിച്ച് ഒമ്പത് വയസുകാരനെ പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ മർദിച്ചു. ജബൽപൂരിൽ മസ്താന സ്ക്വയറിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. സൈക്കിൾ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നുപേർ ചേർന്ന് കുട്ടിയെ പിടികൂടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബൈക്കിലെത്തിയ ഒരാൾ കുട്ടിയെ പിടികൂടുന്നതും പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് കുട്ടിയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതും ചവിട്ടുന്നതും വിഡിയോയിൽ കാണാം. കുട്ടിയെ ക്രൂരമായി മർദിക്കുന്നതുകണ്ട് ബൈക്കിലെത്തിയ മറ്റൊരാളും ഒരു സ്ത്രീയും ചേർന്ന് അക്രമികളെ തടയാൻ ശ്രമിക്കുന്നതും വിഡോയോവിലുണ്ട്. എന്നാൽ അക്രമികളിലൊരാൾ കുട്ടിയെ ബലമായി ബൈക്കിൽ ക‍യറ്റി കൊണ്ടുപോവുകയായിരുന്നു.

സംഭവത്തിൽ രാഞ്ജ്ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും എസ്.എ.എഫ് കോൺസ്റ്റബിളായ അശോക് താപ്പയാണ് കുട്ടിയെ മർദ്ദിച്ചവരിൽ ഒരാളെന്നും പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷനിയമത്തിലെ 323, 294 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസിന്‍റെ 76ാം വകുപ്പ് (കുട്ടികൾക്ക് സംരഷണവും സുരക്ഷിതത്വവും നൽകുക) പ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Tags:    
News Summary - 9-Year-Old Boy Kicked, Punched On Camera By Cop Over Theft Suspicion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.