കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: നാദാപുരം- കല്ലാച്ചിയിൽ 17 കാരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. ​പ്രതി വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ ചുമലിലാണ് യുവാവ് രണ്ട് തവണ കുത്തിയത്. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്. 

Tags:    
News Summary - A 17-year-old girl was stabbed and injured by a youth in Kallachi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.