62കാരിയായ അമേരിക്കൻ വനിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: 62കാരിയായ അമേരിക്കൻ വനിതയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആഗ്ര സ്വദേശിയായ ഗഗൻദീപ് (32) ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്. 2017ൽ ഇന്ത്യയിലെത്തിയ താൻ ഗഗൻദീപിന്റെ ഹോംസ്റ്റേയിൽ താമസിച്ചിരുന്നെന്നും പിന്നീട് അടുപ്പത്തിലാകുകയായിരുന്നെന്നും അമേരിക്കൻ വനിത പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു.

തുടർന്ന് ഗഗൻദീപിനെ കാണാൻ പലതവണ ഇന്ത്യയിലെത്തി. ഇന്ത്യയിലെത്തുമ്പോഴെല്ലാം വിവാഹ വാഗ്ദാനം നൽകി ശാരീരികമായി ദുരുപയോഗം ചെയ്‌തു. അമൃത്സർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും എന്നാൽ, ചതിക്കുകയാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും പരാതിയിൽ പറയുന്നു. മേയ് നാലിനാണ് വിവേക് ​​വിഹാർ പൊലീസ് സ്‌റ്റേഷനിൽ ബലാത്സംഗമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    
News Summary - A 62-year-old American woman was molested with a promise of marriage; The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.