ജോസ് അഗസ്റ്റിന്‍ എന്ന റിജോ

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസ്: ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ

ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് രണ്ട് കേസുകളിലായി ഏഴ് വര്‍ഷം വീതം കഠിന തടവും 50,000 രൂപ വീതം പിഴയും വിധിച്ചു. പുല്‍പ്പള്ളി ആനപ്പാറ താഴത്തേടത്ത് വീട്ടില്‍ ജോസ് അഗസ്റ്റിന്‍ എന്ന റിജോ (37) യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്. പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് പോക്‌സോ നിയമപ്രകാരവും, മര്‍ദിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശിക്ഷ വിധിച്ചത്.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അന്വേഷണത്തിന് നേതൃത്വം നൽകിയത് മുൻ പുല്‍പ്പള്ളി എസ്.ഐ ജിതേഷ് , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദിലീപ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ്. ഈ സ​ംഭവത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. ആ കേസി​െൻറ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Tags:    
News Summary - A case of molestation of minors Punishment with rigorous imprisonment for seven years each and a fine of Rs.50,000 each

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.