മനാമ: റസ്റ്റാറന്റിൽനിന്ന് 1,500 ബി.ഡി. മോഷ്ടിച്ചുവെന്ന സംശയത്തെത്തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. മനാമയിലെ റസ്റ്റാറന്റിലാണ് മോഷണം നടന്നത്. 34 വയസ്സുള്ള ഒരാളെയാണ് അറസ്റ്റ് ചെയ്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് എവിഡൻസ് ജനറൽ ഡയറക്ടറേറ്റിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പറഞ്ഞു.
കവർച്ച നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന് കേസ് റഫർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.