കോഴിക്കോട്: വ്യാപാര സ്ഥാപനങ്ങളിലെ എ.സിയുടെ ചെമ്പ് പൈപ്പുകൾ കവർന്ന സംഘത്തെ കസബ പൊലീസും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കുറ്റിക്കാട്ടൂർ സ്വദേശി ശിവ (23), പുതിയങ്ങാടി സ്വദേശി സഫാദ് (23), മാവൂർ സ്വദേശി കൃഷ്ണകുമാർ (24) എന്നിവരാണ് പിടിയിലായത്. ജൂലൈ അഞ്ചിനായിരുന്നു കവർച്ച.
കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിന്റെ എട്ട് എ.സിയുടെ ചെമ്പ് പെപ്പുകളാണ് സംഘം കവർന്നത്. നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റുചെയ്തതും. കളവ് മുതലുകൾ നഗരത്തിലെ ആക്രിക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു.
നഗരത്തിൽ സമാനമായ ഒട്ടനവധി കവർച്ചയുള്ളതിനാൽ പിടിയിലായ പ്രതികളുടെ പങ്കാളിത്തത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കസബ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജഗ് മോഹൻദത്തൻ, സിനീയർ സിവിൽ പൊലീസ് ഓഫിസർമാരായ സജേഷ് കുമാർ, പി. സുധർമൽ, സി.പി.ഒമാരായ പി.എം. ഷിബു, മുഹമ്മദ് സക്കറിയ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.