പാലക്കാട്: 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ നിയമപ്രകാരം 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. മംഗലംഡാം കടപ്പാറ ഒലിങ്കടവ് തളികകല്ല് കോളനിയിലെ മനോജിനെയാണ് (30) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
2021 ജൂണിൽ പ്രതിയുടെ വീട്ടിലാണ് പീഡനം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച് 22 രേഖകൾ ഹാജരാക്കി പിഴ അടക്കാത്തപക്ഷം ആറുമാസംകൂടി അധികകഠിനതടവ് അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.