കുറ്റിപ്പുറം: നടുവട്ടം വെള്ളറമ്പിൽ തനിച്ച് താമസിക്കുന്ന കുഞ്ഞിപ്പാത്തുമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി തലക്കടിച്ച് കൊലപ്പെടുത്തി പണം കവർച്ച ചെയ്ത കേസിൽ കുറ്റിപ്പുറം പൊലീസ് തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു. 2021 ജൂൺ 18നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ജില്ല പൊലീസ് മേധാവി സുജിത് ദാസിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്ച്.ഒ പി.എം. ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ കൊലപാതകം നടന്ന മൂന്നാം ദിവസം കുഞ്ഞിപ്പാത്തുമ്മയുടെ വീടിന് അടുത്ത് താമസിക്കുന്ന പ്രതിയായ നടുവട്ടം വെള്ളമ്പറമ്പ് ചീരൻ കുളങ്ങര മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തു.
വർഷങ്ങളായി ഒറ്റിക്ക് താമസിക്കുന്ന കുഞ്ഞിപ്പാത്തുമ്മക്ക് ആളുകൾ പണം കൊടുത്ത് സഹായിക്കുന്നതായും പണമെല്ലാം സൂക്ഷിച്ച് വെക്കുന്നതും അറിയാവുന്ന പ്രതി പണത്തിന് അത്യാവശ്യം വന്നപ്പോൾ അർധരാത്രിയിൽ കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ കയറി കൊലപാതകം നടത്തി കവർച്ച നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.