സസ്​പെൻഷനിലായ കോൺസ്റ്റബിൾ സിജു, സിജു തോക്കുമായി നിൽക്കുന്ന ദൃശ്യം കാമറയിൽ പതിഞ്ഞപ്പോൾ

ഡ്യൂട്ടിക്കിടെ മുത്തങ്ങ വനത്തിൽ വേട്ടക്ക്​ പോയ പൊലീസുകാരനെ സസ്പെൻറ് ചെയ്തു

ഗൂഡല്ലൂർ: സുഹൃത്തുക്കൾക്കൊപ്പം തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തിൽ വേട്ടക്കുപോയ തമിഴ്നാട് പൊലീസിലെ കോൺസ്റ്റബിളിനെ സസ്പെൻഷൻറു ചെയ്തു. നീലഗിരി-വയനാട് അതിർത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സിജുവിനെയാണ് (40)നീലഗിരി എസ് പി ആശിഷ് റാവത്ത് സസ്പെൻഡ് ചെയ്തത്.

പത്തു ദിവസം മുമ്പാണ്​ സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തിൽ പ്രവേശിച്ചത്. തലയിൽ ഹെഡ് ലൈറ്റും കയ്യിൽ നാടൻ തോക്കുമായി വനത്തിലൂടെ സിജു പോവുന്നത് കാമറയിൽ പതിഞ്ഞിരുന്നു. വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകർ കേസ് രജിസ്ട്രർ ചെയ്യുകയും ആളെ തിരിച്ചറിയാനായി കാമറ ദൃശ്യം ഗൂഡല്ലൂർ പൊലീസിനു കൈമാറുകയും ചെയ്​തിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ കോൺസ്‌റ്റബിൾ സിജുവാണന്ന് വ്യക്തമായത്.

സംഭവ ദിവസം ഇയാൾ എരുമാട് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നുവെന്ന്​ സ്‌പെഷൽ ബ്രാഞ്ച് റിപോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണം നടക്കുന്നു.

Tags:    
News Summary - A policeman who went hunting in Muthanga forest while on duty has been suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.