മദ്യം നൽകി കിടപ്പുരോഗിയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കിടപ്പുരോഗിക്ക് മദ്യംനൽകി ബോധംകെടുത്തിയശേഷം കഴുത്തിൽകിടന്ന സ്വർണമാല കവർന്ന യുവാവ് അറസ്റ്റിൽ. ചെന്നിത്തല ചെറുകോൽ ശിവസദനം വീട്ടിൽ സന്തോഷ് കുമാറിനെയാണ് (41) രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 16ന് ഉച്ചക്ക് രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

കുന്നങ്കരി മുപ്പതിൽചിറ വീട്ടിൽ കിടപ്പുരോഗിയായ ബൈജുവിന്റെ 13 ഗ്രാം തൂക്കംവരുന്ന സ്വർണമാലയാണ് അപഹരിച്ചത്. പ്രദേശത്ത് കപ്പ കച്ചവടത്തിനെത്തിയ പ്രതി വീട്ടിലെ മാങ്ങ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. പിന്നീട് സംഭവദിവസമെത്തി രോഗിക്ക് മദ്യം നൽകിയശേഷം മാല കവരുകയായിരുന്നു.

സൈബർസെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സി.ഐ രവി സന്തോഷ്, എസ്.ഐ സഞ്ജീവ് കുമാർ, പ്രേംജിത്, റിജോ ജോയി, സി.പി.ഒ വിഷ്ണു, അനു സാലസ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A young man was arrested for stealing a bed patient's necklace after giving alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.