പശ്ചാത്താപമില്ല; നുണപരിശോധനയിൽ അഫ്താബ് പൂനവാല കുറ്റം സമ്മതിച്ചുവെന്ന് പൊലീസ്

ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ കേസിലെ പ്രതിക അഫ്താബ് പൂനവാല കുറ്റം സമ്മതിച്ചു. പങ്കാളിയായ ശ്രദ്ധ വാൽകറെ കൊലപ്പെടുത്തിയ കാര്യം അഫ്താബ് നുണപരിശോധനക്കിടെ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

അതേസമയം താൻ ചെയ്ത ഹീനമായ കുറ്റകൃത്യത്തിൽ പ്രതിക്ക് പശ്ചാത്താപമില്ലെന്നും പൊലീസ് പറഞ്ഞു. നുണ പരിശോധനയുടെ അടുത്ത ഘട്ടം നാളെയാണ്. പ്രാദേശിക കോടതിയാണ് ഡൽഹി പൊലീസ് അഫ്ത്താബിനെ നുണപരിശോധന നടത്താൻ അനുമതി നൽകിയത്.

പ്രതി കുറ്റസമ്മതം നടത്തിയെന്നത് മതിയായ തെളിവാകില്ല. അതിനാൽ കൂടുതൽ തെളിവുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മേയിലാണ് അഫ്ത്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. അവരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത് ഈ മാസവും. ശരീരഭാഗങ്ങൾ ശ്രദ്ധയുടെതാണോ എന്ന് തെളിയിക്കാൻ ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. അതിന്റെ ഫലം ലഭിച്ചിട്ടില്ല. നവംബർ 12നാണ് കൊലപാതകവുമായി ബന്ധ​പ്പെട്ട് അഫ്ത്താബിനെ അറസ്റ്റ് ചെയ്തതത്. നവംബർ 26മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇയാൾ.


Tags:    
News Summary - Aaftab poonawala confessed in polygraph test, no remorse: sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.