പത്തിരിപ്പാല: ലക്കിടി റെയിൽവേ ഗേറ്റിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് KL 9 AN 1548 നമ്പറിലുള്ള മാരുതി സുസുകി എർട്ടിഗ കാർ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
കാറിനുള്ളിൽ മുഴുവൻ സ്ഥലങ്ങളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഉള്ളിലെ ഡാഷ് ബോർഡും മുൻവശവും സീറ്റുകളുടെ കവറുകളും പൊളിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റിനോടനുബന്ധിച്ച ഡോറിെൻറ ഗ്ലാസ് പൊട്ടിച്ച നിലയിലാണ്.
ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സി.ഐ വി. ബാബുരാജൻ, എസ്.ഐ എ. അനൂപ്, ഡോഗ് സ്ക്വഡ്, ഫിംഗർപ്രിൻറ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട കാറാണെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കാർ കോടതിയിലേക്ക് കൈമാറി. കുഴൽപണ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കുഴൽപണ സംഘം സഞ്ചരിച്ച കാർ അജ്ഞാതർ തട്ടിയെടുത്ത് ലക്കിടിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരുന്നു. കാർ ഉടമയോട് ഒറ്റപ്പാലത്തെത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.