ഗാന്ധിനഗർ: പ്രൈവറ്റ് ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് പരീയത്ത്ശ്ശേരി ഡോൺ മാത്യു (24), നട്ടാശ്ശേരി തൈത്തറയിൽ ജസ്ലിൻ (20) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഈ കേസിലെ ഒന്നാം പ്രതി സംക്രാന്തി കണ്ണച്ചാൽ വീട്ടിൽ ബിന്റോ ബേബിയെയും (22) നഗരത്തിലെ ബാർ മാനേജറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
സംക്രാന്തി നീലിമംഗലം ഭാഗത്ത് സ്വകാര്യ ബസ് കണ്ടക്ടറായ കുര്യൻ തോമസിനെയാണ് ഇവർ കുത്തിപ്പരിക്കേൽപിച്ചത്. ബസിന്റെ ബെല്ലടിച്ചതിനെ ചൊല്ലി പ്രതികൾ കണ്ടക്ടറുമായി വാക്തർക്കത്തിൽ ഏർപ്പെടുകയും തുടര്ന്ന് കണ്ടക്ടറെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ബസ് യാത്രക്കാർ ബഹളംവെച്ചതിനെ തുടർന്ന് പ്രതികൾ സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയും തുടർന്ന് പൊലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐമാരായ വി. വിദ്യ, പ്രദീപ് ലാൽ, പവനൻ, സി.പി.ഒമാരായ രാകേഷ്, സിജാസ്, വി.കെ. അനീഷ്, സുനിൽ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം കോട്ടയത്തുള്ള അഞ്ജലി പാർക്ക് ഹോട്ടലിന്റെ കൗണ്ടറിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് ബാർ മാനേജർ ബിന്റോ ബേബിയെ പറഞ്ഞുവിടാൻ ശ്രമിക്കുന്നതിനിടയിൽ മാനേജറെയും തടയാൻ വന്ന മറ്റൊരു ബാർ ജീവനക്കാരനെയും കുത്തുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞ പ്രതിയെ അന്വേഷണസംഘം ഗാന്ധിനഗറിൽനിന്ന് പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ ഇയാൾക്കെതിരെ നിരവധി കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.