ജ​യ്‌​മോ​ൻ

വാഹനമോഷണക്കേസുകളിലെ പ്രതി 15 വർഷത്തിനുശേഷം പിടിയിൽ

പ​ന്ത​ളം: നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ 15 വ​ർ​ഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ആ​ല​പ്പു​ഴ, വെ​ണ്മ​ണി, പി.​ജെ സ​ദ​നം വീ​ട്ടി​ൽ സാം​ജി എ​ന്ന ജ​യ്‌​മോ​നാ​ണ്​ (40) പ​ന്ത​ളം പൊ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

2007ൽ ​പ​ന്ത​ളം സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്ന് മു​ത​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​രം അ​റി​ഞ്ഞ പൊ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി വീ​ടു​വ​ള​ഞ്ഞ്​ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ഹ​സ്യ​നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. എ​സ്.​ഐ ബി.​എ​സ് ശ്രീ​ജി​ത്ത്‌, സി.​പി.​ഒ​മാ​രാ​യ എ​സ്.​അ​ൻ​വ​ർ​ഷ, അ​ർ​ജു​ൻ കൃ​ഷ്ണ, ര​ഘു​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Accused in car theft cases After 15 years in arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.