പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍

വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍

കൊടകര: ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയ വ്യാപാരിയെ ആക്രമിച്ച് 1,27,000 രൂപ കവര്‍ന്ന സംഭവത്തില്‍ ബീഹാര്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയിൽ. പാറ്റ്‌ന സ്വദേശികളായ ആനന്ദകുമാര്‍ ഗോസ്വാമി (22), ഭീം സോനകുമാര്‍ (22) എന്നിവരെയാണ് കൊടകര പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദ സംഭവം. നെല്ലായി ദേശീയപാതയോരത്ത് വ്യാപര സ്ഥാപനം നടത്തുന്ന പുലക്കാട്ടുകര സ്വദേശി കൊടക്കാട്ടില്‍ ഗോപിയെ ആക്രമിച്ചാണ് ഇവര്‍ പണം കവര്‍ന്നത്. ഗോപിയുടെ സ്ഥാപനത്തില്‍ നേരത്തെ ജീവനക്കാരനായിരുന്ന ആനന്ദകുമാര്‍ സുഹൃത്തായ ഭീം സോനകുമാരുമായി ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്.

സ്ഥാപനം പൂട്ടി പണം ബാങ്കില്‍ നിക്ഷേപിക്കാൻ പുതുക്കാട്ടേക്ക് കാറില്‍ പോകുകയായിരുന്ന ഗോപിയോട് തങ്ങളും പുതുക്കാട്ടേക്കാണെന്ന് പറഞ്ഞ് കാറില്‍ കയറി. യാത്രക്കിടെ ഗോപിയെ ഭീം സോനകുമാര്‍ കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും ആനന്ദ്കുമാര്‍ ഗോസ്വാമി ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പണമടങ്ങിയ ബാഗുമായി ഇരുവരും രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഗോപിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പണവും ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും ഇവരില്‍ നിന്ന് കണ്ടെടുത്തു. വ്യാപാരിയുടെ കൈവശം പത്തുലക്ഷം രൂപ ഉണ്ടെന്ന ധാരണയിലാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. കൊടകര പൊലീസിന്റെ നേതൃത്വത്തില്‍ പ്രതികളെ നെല്ലായിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Accused in the case of attacking the businessman and robbing money arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.