കുമ്പള: കാസർകോട് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെയാണ് (46) കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ ഇന്ന് രാവിലെ ആറ് മണിയോടെ കണ്ടെത്തിയത്.
കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്താണ് കല്ലുകൊണ്ട് തലക്കടിയേറ്റ നിലയില്‍ റഷീദിന്‍റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളനിക്ക് സമീപം തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്.
2019ല്‍ മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലെ മൂന്നാം പ്രതിയാണ് സമൂസ റഷീദ്. റഷീദിന്‍റെ കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.