നിലമ്പൂർ: രണ്ടാഴ്ച മുമ്പ് ജയിലിൽ നിന്നിറങ്ങിയ മോഷണക്കേസ് പ്രതി കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷിനെ (62) നിലമ്പൂരിൽ പൊലീസ് പിടികൂടി. 30ഓളം മോഷണ കേസുകളിൽ പ്രതിയായ സുരേഷ് കൂത്താട്ടുകുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ജയിലിൽനിന്നിറങ്ങിയത്.
കോട്ടയം രാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെന്നീര എന്ന സ്ഥലത്ത് ജൂലൈ 23ന് രാത്രി മോഷണശ്രമം നടത്തിയ സുരേഷ് നിരീക്ഷണ കാമറ കണ്ട് പിന്തിരിയുകയായിരുന്നു. ഈ സമയം വീട്ടുകാർ കുടുംബസമേതം അമേരിക്കയിലായിരുന്നു.
ചോക്കാട് സ്വദേശിനിയെ വിവാഹം കഴിച്ച് 30 വർഷത്തോളമായി സുരേഷ് ചോക്കാട്, വണ്ടൂർ, പൂക്കോട്ടുംപാടം തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ നിലമ്പൂർ ബസ് സ്റ്റാൻഡിൽവെച്ച് നിലമ്പൂർ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. പ്രതിയെ രാമപുരം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.