നീലേശ്വരം: മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മകൻ തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അമ്മ മരണപ്പെട്ട സംഭവത്തിൽ മകെന്റ പേരിൽ നീലേശ്വരം പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു. നീലേശ്വരം കണിച്ചിറയിലെ മുൻ ചുമട്ട് തൊഴിലാളി പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാ(63)ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് മകന് സുജിത്ത്(34) തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്.
ചികിത്സക്കിടെ പുലർച്ചെയാണ് രുഗ്മണി മരിച്ചത്. സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹോസ് ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. സുജിത്തിനെ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. സുജിത്തിെന്റ അസുഖം ഭേദമായാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് കൂടുതൽ തെളിവെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.