കളമശ്ശേരി: വിവാഹ ആവശ്യങ്ങൾക്ക് ബാങ്കിൽനിന്ന് പണമെടുത്ത് സ്കൂട്ടറിൽ സൂക്ഷിച്ച് മടങ്ങുകയായിരുന്നയാളുടെ 3.5 ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. യു.പി സ്വദേശി ഷാഹി ആലമിനെയാണ് (26) ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 13ന് ഏലൂർ സ്വദേശി കെ.എസ്. വിഷ്ണു ബാങ്കിൽനിന്ന് പണമെടുത്ത് സ്കൂട്ടറിൽ സൂക്ഷിച്ച് എ.ടി.എം കൗണ്ടറിൽ കയറിയ സമയത്താണ് പണം കവർന്നത്. ആയുധം ഉപയോഗിച്ച് സ്കൂട്ടറിന്റെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു. പ്രതി എറണാകുളത്ത് തങ്ങി സുഹൃത്തിനൊപ്പം വാടകക്ക് ബൈക്ക് സംഘടിപ്പിച്ച് കറങ്ങി നടന്നാണ് മോഷണം നടത്തിയത്. ഏലൂരിലെ കവർച്ചക്ക് പിന്നാലെ ബൈക്ക് തിരിച്ചേൽപിച്ച് മുങ്ങിയ പ്രതിയെ ഡൽഹിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. അവിടെ ക്ലിനിക്കിൽ വ്യാജ ഡോക്ടർ ചമഞ്ഞ് വരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ജോസ് ബെന്റോ, ഷെജിൽകുമാർ, സുരേഷ് കുമാർ, സി.പി.ഒ മാരായ ജിജോ, ദയാൽ, വിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.