വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ സം​ഘം ചേ​ർ​ന്ന് ക​ട​പ്പു​റ​ത്തെ കൂ​ട​ത്തി​ൽ കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത നാ​ല് പ്ര​തി​ക​ളെ ​പി​ടി​കൂ​ടി. വെ​ട്ടൂ​ർ വെ​ന്നി​ക്കോ​ട് വാ​ലേ​ന്‍റെ​കു​ഴി ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മു​ശി​ട് എ​ന്ന ക​ബീ​ർ(57), അ​ഞ്ചു​തെ​ങ്ങ് പാ​ല​ത്തി​ന് സ​മീ​പം കൂ​ട്ടി​ൽ വീ​ട്ടി​ൽ സ​മീ​ർ(33), അ​ഞ്ചു​തെ​ങ്ങ് പാ​ല​ത്തി​ന് സ​മീ​പം കൂ​ട്ടി​ൽ വീ​ട്ടി​ൽ ന​വാ​ബ് (25), അ​ഞ്ചു​തെ​ങ്ങ് മു​സ്​​ലിം​പ​ള്ളി​ക്ക് സ​മീ​പം കൊ​ച്ചി​ക്ക​ളം വീ​ട്ടി​ൽ ഷൈ​ല എ​ന്ന സൈ​നു​ലാ​ബ്​​ദീ​ൻ (59) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന്​ പ്ര​തി​ക​ൾ പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. പെ​ൺ​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ വ്യ​ത്യാ​സം ക​ണ്ട്​ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​രോ​ട്​ പീ​ഡ​നം സം​ബ​ന്ധി​ച്ച്​ വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ കൗ​ൺ​സ​ലി​ങ്​ ല​ഭ്യ​മാ​ക്കി. അ​ഞ്ചു​തെ​ങ്ങ്​ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Tags:    
News Summary - accused who gang-raped the student were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.