വടകര: മംഗളൂരുവിൽ യുവാവിനെ കൊലപ്പെടുത്തി ഒളിവിൽ കഴിഞ്ഞ പ്രതിയെ ചോമ്പാല ഹാർബറിൽനിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
മംഗലാപുരം തോടബഗാർ സ്വദേശി ധർമപാൽ സുവർണ (48) നെയാണ് മംഗലാപുരം പനമ്പൂർ പൊലീസ് കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡിന്റെ സഹായ ത്തോടെ അറസ്റ്റ് ചെയ്തത്. നാട്ടിൽ നിന്നും മുതുകപ്പയെന്ന ബസവരാജ് (38) നെ കൊല ചെയ്ത് മുങ്ങിയ പ്രതി മത്സ്യബന്ധന തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു. വാക്കേറ്റത്തിനിടെ സുഹൃത്തായ ബസവരാജിനെ കൊലപ്പെടുത്തിയാണ് പ്രതി മുങ്ങിയത്.
നാലുദിവസത്തോളമായി ചോമ്പാലയിലും പരിസരത്തും പ്രതി താമസിച്ച് വരികയായിരുന്നു. മംഗലാപുരത്തുനിന്ന് ഫൈബർ വള്ളത്തിലാണ് ചോമ്പാലയിലെത്തിയത്.
മത്സ്യബന്ധനത്തിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.