നേമം: വാടകക്കാര്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. വീട്ടമ്മയെ മര്‍ദിച്ചവശയാക്കിയ സംഘത്തെ പൂജപ്പുര പൊലീസ് പിടികൂടി. തിരുമല പുത്തന്‍കടവ് ജയ്നഗര്‍ റോബിന് ഹൗസില്‍ റോബിന് (48), പത്തനംതിട്ട സ്വദേശിയും നിലവില്‍ റോബിന്റെ വീട്ടില്‍ വാടകക്കു താമസിക്കുന്നയാളുമായ അനില്‍കുമാര്‍ (50) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: പൂജപ്പുര ജയ്നഗറിലെ വീടിന്റെ ഉടമസ്ഥനാണ് റോബിന്. ഇയാളുടെ സുഹൃത്താണ് അനില്‍കുമാര്‍. തന്റെ വീടിന്റെ താഴത്തെ നിലയില്‍ റോബിനും അനില്‍കുമാറുമാണ് താമസിച്ചു വന്നിരുന്നത്. മുകളിലത്തെ നിലയില്‍ ഒരു സ്ത്രീ താമസിച്ചു വരികയായിരുന്നു. സംഭവദിവസം രാത്രി ലൈറ്റ് ഓഫായതോടെ വീട്ടമ്മ വിവരം ചോദിക്കാന്‍ ഇരുവരുടെയും അരികിലെത്തി. തങ്ങള്‍ ഫ്യൂസ് ഊരിയിട്ടില്ലെന്നു പറഞ്ഞ് പ്രകോപിതരായ സംഘം അസഭ്യം പറയുകയും വീട്ടമ്മയെ മര്‍ദിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
പിടിവലിക്കിടെ അനില്‍കുമാറിനും നിലത്തുവീണു തലക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ സ്ത്രീ പാങ്ങോടുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൂജപ്പുര പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അനില്‍കുമാര്‍ വിമുക്തഭടനാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.