കോഴിക്കോട്: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു. പുതുവര്‍ഷത്തലേന്നാണ് സംഭവം. മദ്യപിക്കുന്നതിനിടെ സുഹൃത്തിനെ കെട്ടിടത്തില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായിരിക്കുകയാണ്. കണ്ണാടിക്കല്‍ സ്വദേശി അബ്ദുള്‍ മജീദിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ലാലുവിനെ പൊലീസ് പിടികൂടിയത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലാലുവിനെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ വെള്ളയിലില്‍നിന്നാണ് പിടികൂടിയത്.
ഡിസംബര്‍ 31-ന് രാത്രി കോഴിക്കോട് തടമ്പാട്ട് താഴത്തായിരുന്നു സംഭവം. പുതുവത്സരാഷോഘത്തിെൻറ ഭാഗമായി 31-ന് രാത്രി മജീദും ലാലുവും മറ്റുസുഹൃത്തുക്കളും തടമ്പാട്ട് താഴത്തെ ആളൊഴിഞ്ഞ കെട്ടിടത്തിന് മുകളിലിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ലാലു മജീദിനെ കെട്ടിടത്തിന് മുകളില്‍നിന്ന് തള്ളിയിട്ടത്. നിലത്തുവീണ മജീദിനെ ആരും ആശുപത്രിയില്‍ കൊണ്ടുപോയില്ല.
പിറ്റേദിവസം രാവിലെയാണ് മറ്റുസുഹൃത്തുക്കള്‍ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ അബ്ദുള്‍ മജീദ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ താഴേക്ക് തള്ളിയിട്ടതാണെന്ന് മരിക്കുന്നതിന് മുന്‍പ് മജീദ് ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.