കുമളി: പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്ന തമിഴ്നാട് മേഘമല കടുവ സങ്കേതത്തിനുള്ളിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി കടത്തിയ സംഘത്തിലെ രണ്ടുപേരെ തമിഴ്നാട് വനപാലകർ അറസ്റ്റ് ചെയ്തു. തേനി കന്നിതേവൻപെട്ടി എം.ജി.ആർ കോളനിയിൽ സുരേഷ് (25), പ്രകാശ് (28) എന്നിവരാണ് പിടിയിലായത്. വേട്ട സംഘത്തിലെ മറ്റ് രണ്ട് അംഗങ്ങളായ രാഹുൽ, ശിവ എന്നിവർ ഒളിവിലാണ്. കടുവസങ്കേത്തിനുള്ളിൽ കയറി മ്ലാവിനെയും മറ്റ് ജീവികളെയും വേട്ടയാടി കടത്തുന്നത് പതിവാക്കിയ സംഘമാണ് പിടിയിലായവരുടേതെന്ന് വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.