വടകര : മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബുള്ളറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ. കോഴിക്കോട് കല്ലായി സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീനെയാണ് (32) ചോമ്പാല പൊലീസ് പിടികൂടിയത്.
നിരവധി മോഷണ കേസുകളിലും മയക്ക് മരുന്ന് കേസിലും പ്രതിയാണിയാൾ. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം മോഷണം പോയ ബുള്ളറ്റ് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
എസ്.ഐ വി.കെ. മനീഷിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ പി.ടി. സജിത്ത്, ചിത്രദാസ്, സി.പി.ഒമാരായ അജേഷ് ,രാഗേഷ് എന്നിവരും സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.