പി​ടി​കൂ​ടി​യ മ​ദ്യം

വാ​റ്റി​യ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: പ്രാ​ദേ​ശി​ക​മാ​യി വാ​റ്റി​യ മ​ദ്യ​വു​മാ​യി ര​ണ്ടു പേ​രെ സ​ഭാ​ൻ ഏ​രി​യ​യി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. 114 ബോ​ട്ടി​ൽ മ​ദ്യം ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. അ​റ​സ്റ്റി​ലാ​കു​മ്പോ​ൾ ര​ണ്ടു പേ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു. മു​ബാ​റ​ക് അ​ൽ​ക​ബീ​റി​ലെ സു​ര​ക്ഷ പ​ട്രോ​ളി​ങ് സം​ഘ​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പ​ട്രോ​ളി​ങ് സം​ഘ​വു​മാ​യി കൂ​ട്ടി​യി​ടി​ച്ച ര​ണ്ടം​ഗ മ​യ​ക്കു​മ​രു​ന്നു സം​ഘ​ത്തെ ഖു​റൈ​ൻ പ്ര​ദേ​ശ​ത്തു​നി​ന്നും അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നും ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Tags:    
News Summary - Arrested with distilled liquor and drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.