വടശ്ശേരിക്കര: വ്യാജവാറ്റ് സംഘത്തെ ഒറ്റുകൊടുത്തെന്ന് ആരോപിച്ച് ളാഹയിൽ അദിവാസി യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. മൂന്നംഗ അക്രമി സംഘം യുവാവിെൻറ കാൽ തല്ലിയൊടിച്ചു. സംഭവത്തിൽ കേസെടുത്തിട്ടും ഇതുവരെ പൊലീസ് പ്രതികളെ പിടികൂടിയില്ല. പെരുനാട് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളിയും ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ താമസക്കാരനുമായ അജയന് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച ജോലിക്കായി പുറപ്പെട്ട ഇയാളെ തടഞ്ഞുനിർത്തി മൂവർ സംഘം കമ്പിവടി ഉപയോഗിച്ച് മർദിച്ചതായാണ് പരാതി.
അജയൻ പെരുനാട് പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ അക്രമിസംഘം പലതവണ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി അജയൻ പറഞ്ഞു. ആദിവാസി അക്രമനിരോധന നിയമപ്രകാരം കേസെടുക്കാവുന്ന സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പെരുനാട് പൊലീസ് തയാറായിട്ടില്ല. തുടർന്ന് ജില്ല പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരിക്കുകയാണ് അജയെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.