സോനു

സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും നേരെ അക്രമണം; മുഖ്യപ്രതി അറസ്റ്റിൽ

ഓച്ചിറ: സ്കൂട്ടർ യാത്രക്കാരായ പിതാവിനെയും 18കാരിയായ മകളെയും അക്രമിച്ച കേസിലെ മുഖ്യപ്രതി ചങ്ങൻകുളങ്ങര നാരായണീയത്തിൽ സോമന്‍റെ മകൻ സോനു (25) അറസ്റ്റിലായി. പത്തനംതിട്ട ഉള്ളന്നൂരിലുള്ള റബർ എസ്റ്റേറ്റിൽ നിന്നാണ് പ്രത്യേക അന്വഷണ സംഘം പ്രതിയെ പിടികൂടിയത്.

ഇയാളുടെ സഹോദരനും രണ്ടാം പ്രതിയുമായ സനീഷ് (23), മൂന്നാം പ്രതി ചങ്ങൻകുളങ്ങര കരുണാലയത്തിൽ സുമേഷ് (30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ്​ ചെയ്തിരുന്നു. ഓച്ചിറ, ചങ്ങൻകുളങ്ങര അഞ്ജലി ഭവനത്തിൽ ഗിരിഷ് കുമാറിനും (46) മകൾ അഞ്ജലിക്കുമാണ് മർദനമേറ്റത്.

ബന്ധുവീട്ടിൽനിന്നും സ്കൂട്ടറിൽ തിരികെ വരു​േമ്പാൾ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിക്ക് പിൻവശത്ത് ഇടറോഡിലാണ് സംഭവം. റോഡിൽ നിന്ന പ്രതികൾ വേഗത കുറച്ചുവന്ന സ്കൂ‌ട്ടറിന്‍റെ പിറികിൽ യാത്ര ചെയ്ത പെൺകുട്ടിയെ കൈയ്യിൽ പിടിച്ചു താഴെയിടുകയും എതിർത്ത ഗിരീഷ് കുമാറിനെ മർദിക്കുകയും ചെയ്തു.

കണ്ണിന് സാരമായി പരിക്കേറ്റ പിതാവും മർദനമേറ്റ മകളും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, പ്രത്യേക അന്വഷണ സംഘത്തിലെ കനീഷ്, രഞ്ജിത്ത്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Assault on father and daughter traveling on scooter; main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.