വൈപ്പിൻ: ഭിന്നശേഷിക്കാരനെയും മകനെയും ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുഴുപ്പിള്ളി മുനമ്പം ഹാർബർ റോഡിൽ കിഴക്കേടത്ത് വീട്ടിൽ സനീഷ് (ഈഗിൾ സനീഷ്-33), പള്ളിപ്പുറം കോൺെവന്റ് റോഡ് തേവൽ വീട്ടിൽ സനീഷ് (27) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്.
ചെറായി ഭാഗത്തുള്ള ശിവദാസും മകനുമാണ് ആക്രമണത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചക്ക് ചെറായി കെ.എസ്.ഇ.ബി ഓഫിസിന് സമീപമാണ് സംഭവം. ശിവദാസിന്റെ പരിചയക്കാരനായ സൈനനെ പ്രതികൾ ആക്രമിക്കുന്നത് തടഞ്ഞതിനാണ് ഇവരെ ആക്രമിച്ചത്. ഒളിവിൽ പോയ പ്രതികളെ മുനമ്പം പോത്തൻ വളവിന് സമീപമുള്ള വസന്ത് നഗർ ഭാഗത്ത് നിന്നാണ് പിടികൂടിയത്. മുനമ്പം സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് ഈഗിൾ സനീഷ്. ഇയാൾക്കെതിരെ മുനമ്പം, എളമക്കര സ്റ്റേഷനുകളിലായി നിരവധി കേസുണ്ട്. ഇൻസ്പെക്ടർ എം. വിശ്വംഭരൻ, എസ്.ഐ ടി.എസ്. സനീഷ്, എസ്.സി.പി.ഒ കെ.ആർ.സുധീശൻ, സി.പി.ഒമാരായ സി.വി. വികാസ്, കെ.കെ. അൻവർ ഹുസൈൻ, വി.എസ്. ലെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.