മരട്: നെട്ടൂരില്‍ വീട്ടില്‍കയറി അമ്മയെയും മക്കളെയും ആക്രമിച്ച് പരിക്കേല്പിച്ച കേസിലെ പ്രതികള്‍ പനങ്ങാട് പൊലീസിന്റെ പിടിയിലായി.നെട്ടൂര്‍ പള്ളിപ്പറമ്പ് വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ്, അര്‍ഫാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവശേഷം അബൂബക്കര്‍ സിദ്ദീഖ് വാഗമണ്ണില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു.
എറണാകുളത്തുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പച്ചാളത്തുനിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അബൂബക്കര്‍ സിദ്ദീഖിന്റെ പേരില്‍ മയക്കുമരുന്ന് കേസ് കൂടി നിലവിലുണ്ട്.
അര്‍ഫാസിനെ നെട്ടൂരില്നിന്നാണ് പിടികൂടിയത്. അന്തർസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണംതട്ടിയെടുക്കാന്‍ ശ്രമിച്ചതിന് അര്ഫാസിനെതിരെയും കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.