യുവാവിനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. മുല്ലാത്ത് വാർഡ് നൂറിൽ ഹുദാ ജുമാ മസ്ജിദിന് സമീപം ചുമത്ത്പറമ്പ് വീട്ടിൽ ഹാരിസിനെയാണ് (സുട്ടു -36) ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ അരുൺ എസ്, എസ്.ഐ രജിരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വലിയമരം വാർഡിൽ പരുത്തിപ്പള്ളി പുരയിടം വീട്ടിൽ അനൂപിനെയാണ് (26) തിരുവമ്പാടി സെലക്ട് സൂപ്പർ മാർക്കറ്റിനുസമീപത്തുനിന്ന് മൂന്നുപേർ ചേർന്ന് ബൈക്കിൽ ബലം പ്രയോഗിച്ച് കറുകയിൽ ജങ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി മർദിക്കുകയും വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്.

Tags:    
News Summary - Attacked the young man; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.