pocso case representational image

representational image 

മൂന്നുവയസുകാരിക്ക് ലൈംഗികാതിക്രമം, ദൃശ്യങ്ങൾ ചിത്രീകരിച്ചു; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ, സംഭവം പുറത്തറിഞ്ഞത് വിഡിയോ അച്ഛന്‍റെ ശ്രദ്ധയിൽപെട്ടതോടെ

മൊഹാലി: പഞ്ചാബിലെ മൊഹാലിയിൽ മൂന്നുവയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ 29കാരിയായ അമ്മയെയും ആൺസുഹൃത്തായ 30കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.

കുഞ്ഞിന്‍റെ അച്ഛൻ ബിസിനസുകാരനാണ്. നിരന്തരം വിദേശയാത്രകൾ നടത്താറുള്ള ഇദ്ദേഹം വീട്ടിലില്ലാത്തപ്പോഴാണ് ഭാര്യ ആൺസുഹൃത്തുമായി ബന്ധം സ്ഥാപിച്ചത്. കുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കുന്ന ദൃശ്യങ്ങൾ അമ്മയുടെ ഫോണിൽ തന്നെയാണ് ചിത്രീകരിച്ചത്.

ഭാര്യയുടെ ഫോണിൽ മകളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ ഭർത്താവ് കാണാൻ ഇടവരികയായിരുന്നു. പിന്നാലെ ഇക്കാര്യം ഇയാൾ പൊലീസിൽ റിപ്പോർട്ട് ചെയ്തു. തുടർന്നാണ് പോക്സോ ഉൾപ്പെടെ കടുത്ത വകുപ്പുകൾ ചുമത്തി കുഞ്ഞിന്‍റെ അമ്മക്കും ആൺസുഹൃത്തിനുമെതിരെ കേസെടുത്തത്.

വിഡിയോ കുഞ്ഞിന്‍റെ അച്ഛന്‍റെ ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ആൺസുഹൃത്ത് ഇയാളെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. താൻ പൊലീസുകാരനാണെന്നും വിവരം പൊലീസിലറിയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നുമായിരുന്നു ഭീഷണി. പൊലീസ് യൂണിഫോമിൽ തോക്കുമായി വിഡിയോ കാൾ വിളിച്ചായിരുന്നു ഭീഷണി. ഇതിനും ഇയാൾക്കെതിരെ കേസുണ്ട്.

കുഞ്ഞിന്‍റെ അമ്മയുടെ ഫോൺ ഫൊറൻസിക് പരിശോധനക്ക് അയച്ചതായും കസ്റ്റഡിയിൽ രണ്ട് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ കൗൺസലിങ് നൽകിയ ശേഷം മുത്തച്ഛന്‍റെ കൂടെ അയച്ചിരിക്കുകയാണ്.

Tags:    
News Summary - Woman and male friend arrested for sexually abusing her 3-yr-old daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.