വയോധികനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികളെ റിമാൻഡ് ചെയ്തു

നെ​ടു​മ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി രാ​ജ​ശേ​ഖ​ര​ന്റെ സ​ഹോ​ദ​ര​ൻ വെ​ള്ള​നാ​ട് മേ​പ്പാ​ട്ടു​മ​ല പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ എ. ​ശ്രീ​കു​മാ​ര​ൻ നാ​യ​രെ (61) ത​ല​യി​ൽ ക​രി​ങ്ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം കി​ണ​റ്റി​ൽ എ​ടു​ത്തി​ട്ട കേ​സി​ൽ ആ​ര്യ​നാ​ട് ​െപാ​ലീ​സ് പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ​ള്ളി​പ്പു​റം പാ​ച്ചി​റ ചാ​യ്ക്കോ​ട്ടു​കോ​ണം ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്ക് (28), മു​ട​പു​രം ബി.​എ​സ്.​എ​സ് ബി​ൽ​ഡി​ങ്ങി​ൽ അ​പ്പൂ​സ് എ​ന്ന അ​ബി​ൻ (23) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്.

ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ പ​ണി ന​ട​ക്കു​ന്ന വീ​ട്ടി​ൽ ത​ലേ​ന്ന് രാ​ത്രി​യി​ലെ​ത്തി കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന പ്ര​തി​ക​ൾ രാ​വി​ലെ വീ​ട്ടി​ൽ എ​ത്തി​യ ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ ത​ല​യി​ൽ ക​രി​ങ്ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ്​ സ​മീ​പ​ത്തെ കി​ണ​റ്റി​ൽ എ​ടു​ത്തി​ട്ട​ത്.

ഇ​തി​നി​ടെ അ​ബി​നും കി​ണ​റ്റി​ൽ വീ​ണു. നി​ല​വി​ളി കേ​െ​ട്ട​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി ​െപാ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്. ശ്രീ​കു​മാ​ര​ൻ നാ​യ​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും ​െപാ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് ഷ​ഫീ​ക്കി​നെ​തി​രെ​യും ആ​ര്യ​നാ​ട് ​െപാ​ലീ​സ് കേ​സെ​ടു​ത്തു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​ർ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ട​യി​ൽ ​െപാ​ലീ​സി​നെ ചു​റ്റി​ച്ച്​ നി​ര​വ​ധി ക്രി​മി​ന​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ചു​തെ​ങ്ങ്​ സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച്​ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച ഷ​ഫീ​ക്കും സ​ഹോ​ദ​ര​ൻ ഷ​മീ​റും ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് ക​ണി​യാ​പു​ര​ത്തു​നി​ന്ന്​ നി​ഖി​ൽ എ​ന്ന യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ച്​ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടു. നി​ഖി​ലി​നെ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച സ്ഥ​ല​ത്ത് ​െപാ​ലീ​സ് എ​ത്തു​മ്പോ​ൾ ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന​റി​ഞ്ഞ്​ പൊ​ലീ​സെ​ത്തി​യ​പ്പോ​ൾ ബോം​ബെ​റി​ഞ്ഞ്​ ര​ക്ഷ​പ്പെ​ട്ടു.

പി​റ്റേ​ദി​വ​സ​വും ​െപാ​ലീ​സി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി. അ​ന്ന് സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള സ​ഹോ​ദ​ര​ൻ ഷ​മീ​റും മാ​താ​വ് ഷീ​ജ​യും പി​ടി​യി​ലാ​യി റി​മാ​ൻ​ഡി​ലാ​യെ​ങ്കി​ലും ഷ​ഫീ​ക്കി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. വീ​ട്ടി​ൽ​നി​ന്ന്​ ക​ട​ന്നു​ക​ള​ഞ്ഞ ഷ​ഫീ​ക്ക് അ​ബി​നോ​ടൊ​പ്പം ചേ​ർ​ന്ന് ആ​ര്യ​ൻ​കാ​വി​ലെ​ത്തി വ​ഴി​യി​ൽ പാ​ർ​ക്ക്‌ ചെ​യ്തി​രു​ന്ന കാ​റി​ൽ​നി​ന്ന്​ പ​ണ​വും ബാ​റ്റ​റി​യും മോ​ഷ്ടി​ച്ച ശേ​ഷ​മാ​ണ് വെ​ള്ള​നാ​ട്ട്​ ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ​ത്. പി​ടി​യി​ലാ​യ ഷ​ഫീ​ക്കി​ൽ നി​ന്ന്​ എം.​ഡി.​എം.​എ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ മേ​നം​കു​ളം തു​മ്പ​വി​ളാ​കം വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി​നെ (റാം​ബോ ര​ഞ്ജി​ത് -28) ആ​ര്യ​ങ്കോ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കു​ര​വ​റ അ​നി​ല്‍ കു​മാ​റി​ന്റെ വീ​ട്ടി​ല്‍ നി​ന്ന്​ ഗ്യാ​സ് സി​ലി​ണ്ട​റും സ്റ്റീ​രി​യോ​യും മോ​ഷ​ണം പോ​യ കേ​സി​ലാ​ണി​ത്. ഇ​തോ​ടെ, ക​ണി​യാ​പു​രം ബോം​ബേ​റ്​ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ആ​കെ 11 പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ല്‍.

പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടുക്കും

മം​ഗ​ല​പു​രം: ക​ണി​യാ​പു​രം പു​ത്ത​ൻ​തോ​പ്പി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലും പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലീ​സി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ലും അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് മം​ഗ​ല​പു​രം പൊ​ലീ​സ്. ക​സ്റ്റ​ഡി അ​പേ​ക്ഷ ചൊ​വ്വാ​ഴ്ച സ​മ​ർ​പ്പി​ക്കും. അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്കാ​ണ്​ അ​പേ​ക്ഷ ന​ൽ​കു​ക. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സെ​ല്ലി​ൽ ചി​കി​ത്സ​യി​ലാ​ണ്.

എ​ന്നാ​ൽ, പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി നി​ഖി​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച മ​റ്റു പ്ര​തി​ക​ളെ കു​റി​ച്ച് ഒ​രു​വി​ധ സൂ​ച​ന​യും പൊ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​​തെ​ങ്കി​ലും യു​വാ​വി​ന്റെ മൊ​ഴി​പ്ര​കാ​രം എ​ട്ടു​പേ​ർ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ണ്ട്.

Tags:    
News Summary - Attempt to kill an elderly women; The accused were remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.