വയോധികനെ കൊലപ്പെടുത്താൻ ശ്രമം; പ്രതികളെ റിമാൻഡ് ചെയ്തു
text_fieldsനെടുമങ്ങാട്: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്റെ സഹോദരൻ വെള്ളനാട് മേപ്പാട്ടുമല പാറവിള പുത്തൻവീട്ടിൽ എ. ശ്രീകുമാരൻ നായരെ (61) തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപിച്ച ശേഷം കിണറ്റിൽ എടുത്തിട്ട കേസിൽ ആര്യനാട് െപാലീസ് പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പള്ളിപ്പുറം പാച്ചിറ ചായ്ക്കോട്ടുകോണം ഷെഫീക്ക് മൻസിലിൽ ഷെഫീക്ക് (28), മുടപുരം ബി.എസ്.എസ് ബിൽഡിങ്ങിൽ അപ്പൂസ് എന്ന അബിൻ (23) എന്നിവരെയാണ് കഴിഞ്ഞദിവസം സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.
ശ്രീകുമാരൻ നായരുടെ പണി നടക്കുന്ന വീട്ടിൽ തലേന്ന് രാത്രിയിലെത്തി കിടന്നുറങ്ങുകയായിരുന്ന പ്രതികൾ രാവിലെ വീട്ടിൽ എത്തിയ ശ്രീകുമാരൻ നായരുടെ തലയിൽ കരിങ്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് സമീപത്തെ കിണറ്റിൽ എടുത്തിട്ടത്.
ഇതിനിടെ അബിനും കിണറ്റിൽ വീണു. നിലവിളി കേെട്ടത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി െപാലീസിനെ ഏൽപ്പിച്ചത്. ശ്രീകുമാരൻ നായരെ വധിക്കാൻ ശ്രമിച്ചതിന് രണ്ട് പേർക്കെതിരെയും െപാലീസിനെ ആക്രമിച്ചതിന് ഷഫീക്കിനെതിരെയും ആര്യനാട് െപാലീസ് കേസെടുത്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ െപാലീസിനെ ചുറ്റിച്ച് നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ആൻഡ്രൂസിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് വഴിയിൽ ഉപേക്ഷിച്ച ഷഫീക്കും സഹോദരൻ ഷമീറും രണ്ട് ദിവസം കഴിഞ്ഞ് കണിയാപുരത്തുനിന്ന് നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. നിഖിലിനെ ഒളിവിൽ പാർപ്പിച്ച സ്ഥലത്ത് െപാലീസ് എത്തുമ്പോൾ കടന്നുകളഞ്ഞ പ്രതികൾ വീട്ടിൽ ഉണ്ടെന്നറിഞ്ഞ് പൊലീസെത്തിയപ്പോൾ ബോംബെറിഞ്ഞ് രക്ഷപ്പെട്ടു.
പിറ്റേദിവസവും െപാലീസിന് നേരെ ബോംബേറുണ്ടായി. അന്ന് സംഭവത്തിൽ പങ്കുള്ള സഹോദരൻ ഷമീറും മാതാവ് ഷീജയും പിടിയിലായി റിമാൻഡിലായെങ്കിലും ഷഫീക്കിനെ പിടികൂടാനായില്ല. വീട്ടിൽനിന്ന് കടന്നുകളഞ്ഞ ഷഫീക്ക് അബിനോടൊപ്പം ചേർന്ന് ആര്യൻകാവിലെത്തി വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് പണവും ബാറ്ററിയും മോഷ്ടിച്ച ശേഷമാണ് വെള്ളനാട്ട് ശ്രീകുമാരൻ നായരുടെ വീട്ടിൽ കിടന്നുറങ്ങിയത്. പിടിയിലായ ഷഫീക്കിൽ നിന്ന് എം.ഡി.എം.എയും കണ്ടെത്തിയിരുന്നു.
പ്രതികളിലൊരാളായ മേനംകുളം തുമ്പവിളാകം വീട്ടില്‍ രഞ്ജിത്തിനെ (റാംബോ രഞ്ജിത് -28) ആര്യങ്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റശേഖരമംഗലം കുരവറ അനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് ഗ്യാസ് സിലിണ്ടറും സ്റ്റീരിയോയും മോഷണം പോയ കേസിലാണിത്. ഇതോടെ, കണിയാപുരം ബോംബേറ് കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ആകെ 11 പേരാണ് പ്രതിപ്പട്ടികയില്‍.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും
മംഗലപുരം: കണിയാപുരം പുത്തൻതോപ്പിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഭവത്തിലും പിടികൂടാനെത്തിയ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിലും അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മംഗലപുരം പൊലീസ്. കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച സമർപ്പിക്കും. അഞ്ചു ദിവസത്തെ കസ്റ്റഡിക്കാണ് അപേക്ഷ നൽകുക. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. റിമാൻഡിലായ പ്രതികൾ മെഡിക്കൽ കോളജ് ആശുപത്രി സെല്ലിൽ ചികിത്സയിലാണ്.
എന്നാൽ, പുത്തൻതോപ്പ് സ്വദേശി നിഖിലിനെ തട്ടിക്കൊണ്ടുപോയി മർദിച്ച മറ്റു പ്രതികളെ കുറിച്ച് ഒരുവിധ സൂചനയും പൊലീസിന് ലഭിച്ചില്ല. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും യുവാവിന്റെ മൊഴിപ്രകാരം എട്ടുപേർ ഇനിയും പിടിയിലാകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.