മുണ്ടക്കയം: മകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് മൂഴിക്കൽ കുന്നേൽ വീട്ടിൽ ഗോപാലനെയാണ് (55) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോരുത്തോട് ഇരുമ്പുകയം ഭാഗത്ത് ഇയാൾ മകനുമായി വാക്തർക്കത്തില് ഏര്‍പ്പെടുകയും തുടർന്ന് കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ഫെബ്രുവരിയിലാണ് സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോയി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അഴുതയാറിന്റെ പരിസരത്തുള്ള വനത്തിൽനിന്ന് പിടികൂടിയത്.
മുണ്ടക്കയം എസ്.എച്ച്.ഒ എ.എ. ഷൈൻകുമാർ, എസ്.ഐ കെ.ജി. മനോജ്, സി.പി.ഒമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.