കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന് അനൂപ് (34) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടി വന്ന അനുജനെയും, അനുജത്തിയെയും മഴുവും കത്തിയുമായി ഭീഷണിപ്പെടുത്തി പ്രതികൾ ആക്രമിക്കാൻ ഓടിക്കുകയായിരുന്നു. എസ്.ഐമാരായ കെ.പി. സിദ്ദീഖ്, എം.എം.ബഷീർ, എ.എസ്.ഐ പി.എസ്.സുധീഷ്, എസ്.സി.പി.ഒ മാരായ എം.എൻ.ജോഷി, പി.പി.എൽദോ, സി.എം.ഷിബു, കെ.എസ്.ഷനിൽ സി.പി.ഒ പി.എസ്.സുമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.