ഫൈ​ജാ​സ്​

കൊലപാതകശ്രമം: പ്രതിയെ നെ​ടു​മ്പാ​ശ്ശേ​രി വിമാനത്താവളത്തിൽനിന്ന്​ പിടികൂടി

തി​രൂ​ർ: കൊ​ല​പാ​ത​ക ശ്ര​മ കേ​സി​ലെ പ്ര​തി​യെ തി​രൂ​ർ പൊ​ലീ​സ് നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. കൂ​ട്ടാ​യി സ്വ​ദേ​ശി കു​റി​യ​ന്റെ പു​ര​യ്ക്ക​ൽ ഫൈ​ജാ​സി​നെ​യാ​ണ് (30) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2013 സെ​പ്റ്റം​ബ​ർ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ണം ക​ടം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം കാ​ര​ണം കൂ​ട്ടാ​യി അ​ര​യ​ൻ കാ​ട​പ്പു​റ​ത്ത് കൂ​ട്ടാ​യി സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​നെ ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ പ്ര​തി ഗ​ൾ​ഫി​ൽ ഒ​ളി​വി​ൽ പോ​വു​ക​യും കോ​ട​തി ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട്​ ന​ട​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ തി​രൂ​ർ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempted murder: The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.