സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട മോഡലിനെ പീഡിപ്പിച്ച്​ ഗർഭിണിയാക്കി; നിർബന്ധിച്ച്​ ഗർഭം അലസിപ്പിച്ചെന്ന്​

കൊൽക്കത്ത: മോഡലിനെ പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച്​ ഗർഭച്ഛിദ്രം നടത്തിയതായി പരാതി. ബംഗാളിലെ ദക്ഷിണ പരഗാനസ്​ ജില്ലയി​െല ബാർ മനേജർക്കെതിരാണ്​ ആരോപണം. മോഡലിന്‍റെ പരാതിയിൽ പൊലീസ്​ ഇതുവരെ പ്രതിയെ അറസ്റ്റ്​ ചെയ്​തിട്ടില്ല.

ഒന്നര വർഷം മുമ്പ്​ സാമൂഹിക മാധ്യമം വഴിയാണ്​ ഇരുവരും പരിചയപ്പെട്ടത്​. പരിചയം പിന്നീട്​ പ്രണയമായി വളർന്നു. നവംബർ 29ന്​ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹത്തിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ പ്രതി ബലാത്സംഗം ചെയ്​ത്​ ഗർഭിണിയാക്കിയതായാണ്​ പരാതി.

ആഗസ്റ്റിൽ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി യുവതിയെ പ്രതി ആളൊഴിഞ്ഞ വീട്ടിലേക്ക്​ വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ചായിരുന്നു പീഡനം. ഗർഭിണിയാണെന്നറിഞ്ഞതിന്​ പിന്നാലെ പ്രതി ഗർഭം അലസിപ്പിക്കാൻ നിർബന്ധിക്കുകയും വിവാഹത്തിൽ നിന്ന്​ പിൻമാറുകയും ചെയ്​തതായി പരാതിയിൽ പറഞ്ഞു.

'ഇരുവരുടെയും പ്രണയബന്ധം വളർന്നതോടെ വിവാഹം നടത്തിക്കൊടുക്കാൻ വീട്ടുകാർ സമ്മതിച്ചു. നവംബർ 29നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്​. എന്നാൽ വിവാഹത്തിന്​ മുമ്പ്​ അവൾ ബലാത്സംഗം ചെയ്യപ്പെട്ടു'-അന്വേഷണ ഉദ്യോഗസ്​ഥൻ പറഞ്ഞു.

Tags:    
News Summary - bengal model allegedly raped, impregnated forced to undergo abortion by bar manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.