ആ​ള്‍ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ ബിഹാ​ര്‍ സ്വ​ദേ​ശി മ​രി​ച്ച സംഭവം: എട്ടുപേർ അറസ്റ്റിൽ

മലപ്പുറം: കിഴിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. ബീഹാർ സ്വദേശി രാജേഷ് മാഞ്ചിയാണ് കൊല്ലപ്പെട്ടത്. ആയുധവും മാവിന്റെ കൊമ്പും കൊണ്ടാണ് ആക്രമിച്ചത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം.

ഉപദ്രവിച്ച ശേഷം ദൃശ്യങ്ങളും ഫോട്ടോയും പകർത്തി. ഇത് പ്രതികൾ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതേസമയം, മരിച്ചയാൾ എത്തിയത് മോഷണ ശ്രമത്തിനെന്നാണ് പ്രാഥമിക നിഗമനം. അറസ്റ്റിലായത് തവനൂർ ​സ്വദേശികളായ എട്ടുപേരാണെന്ന് മലപ്പൂറം എസ്.പി. സുജിത് ദാസ് പറഞ്ഞു.  

Tags:    
News Summary - Bihar Swadeshi dies in mob attack: Eight arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.