പൂക്കോട്ടുംപാടം: അമരമ്പലം പരിയങ്ങാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച സംഭവത്തിലെ പ്രതി പൂക്കോട്ടുംപാടം പൊലീസ് പിടിയില്‍. പൊട്ടിക്കല്ല് പഴമ്പാലക്കോട് സുധീഷിനെയാണ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29നാണ് സഹോദരെൻറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പരിയങ്ങാട് സ്വദേശി മഞ്ചേരിതൊടിക ജിജിന് എന്ന കണ്ണെൻറ ബൈക്ക് കത്തിച്ചത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ജിജിെൻറ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശവാസികളില്‍നിന്ന് മറ്റും വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ദിവസങ്ങള്‍ക്കകം പ്രതിയെ പിടികൂടുകയായിരുന്നു.
പൂക്കോട്ടുംപാടം സബ് ഇന്‍സ്പെക്ടര്‍ രാജേഷ് ആയോടെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അയല്‍വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിലുണ്ടായ വാക്കുതര്‍ക്കത്തിലെ വിരോധമാണ് സംഭവത്തിന് കാരണമെന്ന് പ്രതി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു കെ. അബ്രഹാമിെൻറ നിർദേശപ്രകാരം സംഭവസ്ഥലം ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗത്തിലെ ഡോ. ആശാലക്ഷ്മി, വി.ജി. വിനോദ് എന്നിവര്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പൂക്കോട്ടുംപാടം ഇന്‍സ്പെക്ടര്‍ സി.എന്‍. സുകുമാരന്‍, എസ്.ഐ കെ. ബഷീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സാജന്, ജോസഫ്, സൂര്യകുമാര്‍, സി.പി.ഒമാരായ കെ. സലീല്‍ ബാബു, സി. വിഷ്ണു, കെ. സജിരാജ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവശേഷം പ്രതി പോത്തുകല്ലിലും നിലമ്പൂരിലുമായി ഒളിവിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.