മുട്ടം: സ്വകാര്യ ആയുർവേദ ക്ലിനിക്കിന്റെ മുറ്റത്തുനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. വെങ്ങല്ലൂർ സ്വദേശി പുത്തൻവീട്ടിൽ അജ്മലാണ് (22) മുട്ടം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒമ്പതിനാണ് വടക്കൻ വീട്ടിൽ വർഗീസിന്റെ ബൈക്ക് മോഷണം പോയത്. മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഈരാറ്റുപേട്ട പൊലീസാണ് പ്രതിയെക്കുറിച്ച് വിവരം നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പനക്കപ്പാലത്തുനിന്ന് വഴിയിൽ ഉപേക്ഷിച്ച നിലയിൽ ബൈക്കും ഈരാറ്റുപേട്ടയിൽനിന്ന് അജ്മലിനെയും പിടികൂടുകയായിരുന്നു. മേലുകാവിലെ കുപ്രസിദ്ധ ഗുണ്ട സാജൻ സാമുവലിനെ മർദിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് മുട്ടം പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അസീസ് വി.എ, പി.കെ. ഷാജഹാൻ, എ.എസ്.ഐമാരായ ജമാൽ, ഉണ്ണികൃഷ്ണൻ, എസ്.സി.പി.ഒ മാരായ ബിനു, ജോസ്, ഷാജി, പ്രതാപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.