പുനലൂർ: കക്കോട് ബി.ജെ.പി നേതാവ് എസ്. സുമേഷിനെ വീടുകയറി കുത്തിക്കൊന്ന കേസിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സി.പി.എം പ്രവർത്തകരായ രണ്ടും മൂന്നും പ്രതികളും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായ കക്കോട് ശ്രീഹരിയിൽ ടി. സജീവ് കുമാർ, തെങ്ങുവിള വീട്ടിൽ പി. നിതിൻ എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇരുവരേയും തെളിവെടുപ്പിനായി പുനലൂർ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ എസ്.എച്ച്.ഒ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ സംഭവം നടന്ന സുമേഷിന്റെ വീട്ടുപരിസരത്ത് എത്തിച്ചത്. പ്രതികളെ കാണാൻ നിരവധി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പിക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് ശക്തമായ പൊലീസ് സാന്നാഹമുണ്ടായിരുന്നു.
കേസിലെ ഒന്നാംപ്രതി സി.പി.എം വാർഡ് കൗൺസിലർ പി. അരവിന്ദാക്ഷൻ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കഴിഞ്ഞമാസം 27 നായിരുന്നു ആക്രമണം. ഗുരുതരമായി കുത്തേറ്റ സുമേഷ് കഴിഞ്ഞ മൂന്നിന് മരിച്ചു. അതേസമയം കേസിലെ മുഖ്യ പ്രതിയായ കക്കോട് സ്വദേശി ബിജു ഇപ്പോഴും ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.