ഡെറാഡ്യൂൺ: ഉത്തരാഖണ്ഡിലുണ്ടായ വെടിവെപ്പിൽ ബി.ജെ.പി നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു. അഞ്ചു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പൊലീസുകാർ ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ളവരാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഖനി മാഫിയയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് സ്ത്രീക്ക് വെടിയേറ്റത്. ബി.ജെ.പി നേതാവ് ഗുർജത് ഭുള്ളറുടെ ഭാര്യ ഗുർപ്രീത് കൗർ ആണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സഫർ എന്നറിയപ്പെടുന്ന ഖനി മാഫിയ തലവനെ അറസ്റ്റ് ചെയ്യാനാണ് മൊറാദാബാദ് പൊലീസ് സംഘം ഉത്തരാഖണ്ഡിലെ ജസ്പൂരിലെത്തിയത്. പിടികിട്ടാപ്പുള്ളിയായ സഫറിന്റെ തലക്ക് പൊലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാൾ ബി.ജെ.പി നേതാവ് ബുള്ളാറിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണെന്നായിരുന്നു വിവരം ലഭിച്ചത്.
ഏറ്റുമുട്ടലിൽ ബി.ജെ.പി നേതാവിന്റെ ഭാര്യ മരിച്ചതോടെ രോഷാകുലരായ ഗ്രാമീണർ നാലു പൊലീസുകാരെ ബന്ദിയാക്കി. യു.പി പൊലീസിനെതിരെ ഉത്തരാഖണ്ഡിൽ കൊലപാതകക്കേസും രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.