യു.പിയിൽ 23കാരിയെ കൂട്ടബലാത്സംഗം ചെയ്ത ബ്ലോക്ക്​ പ്രമുഖ്​ ഉൾപ്പെടെ അറസ്റ്റിൽ

ആഗ്ര: ഉത്തർപ്രദേശി​ൽ ജോലി നൽകാനെന്ന വ്യാജേന 23 കാരിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്ത ബ്ലോക്ക്​ പ്രമുഖ്​ ഉൾപ്പെടെ അറസ്റ്റിൽ. ആഗ്രയിലാണ്​​ സംഭവം. ​

ബുലന്ദേശ്വറിലെ ഖുർജ സ്വദേശിയാണ്​ യുവതി. ആഗ്ര ബഹിലെ ബ്ലോക്ക്​ പ്രമുഖ്​ ആണ്​ പ്രധാന പ്രതികളിലൊരാൾ. രണ്ടുമാസം മുമ്പ്​ യുവതിക്ക്​ ഒരു അജ്ഞാത നമ്പറിൽനിന്ന്​ ഫോൾ കോൾ ലഭിച്ചിരുന്നു. ബഹിലെ ബ്ലോക്ക്​ പ്രമുഖ്​ ലാൽ സിങ്ങെന്ന്​ പരിചയപ്പെടുത്തിയശേഷം യുവതിക്ക്​ ജോലി വാഗ്ദാനം ചെയ്തു. ആശ വർക്കർ ജോലി ആവശ്യവുമായി ബന്ധപ്പെട്ട്​ ഇയാൾ നിരന്തരം വിളിച്ചിരുന്നതായും യുവതി പറയുന്നു.

ഡിസംബർ 21ന്​ യുവതിയെ ലാൽ സിങ് സുഹൃത്തുക്കളായ ജിതേന്ദ്ര, ദേവ്​ എന്നിവർ ചേർന്ന്​ ഫാം ഹൗസിലേക്ക്​ കൂട്ടിക്കൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. പൊലീസിൽ പരാതി നൽകുമെന്ന്​ പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ആഗ്ര പൊലീസ്​ സീനിയർ സൂപ്രണ്ട്​ സുധീർ കുമാർ പറഞ്ഞു.

യുവതിയുടെ വിഡിയോയും ഇവർ റെക്കോർഡ്​ ചെയ്തിരുന്നു. പൊലീസിൽ പരാതി നൽകിയാൽ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഞായറാഴ്ച യുവതിയെ ആഗ്രയിലേക്ക്​ വീണ്ടും മൂവരും ചേർന്ന്​ വിളിച്ചുവരുത്തി. ലാൽ സിങ്ങും ജിതേന്ദ്രയും ചേർന്ന്​ വീണ്ടും യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയിൽ മൂന്നു പ്രതികളെ പൊലീസ്​​ അറസ്റ്റ്​ ചെയ്തു​. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​ അറസ്റ്റ്​. 

Tags:    
News Summary - Block pramukh in Agra arrested for gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.