നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ പഴയ സബ്‌രജിസ്ട്രാര്‍ ഓഫിസിെൻറ പിന്നിലായി രക്തം തളം കെട്ടിക്കിടക്കുന്നത് ഭീതി പരത്തി. ഓഫിസിെൻറ പിന്നില്‍ പഴയ അടുക്കളയുടെ വരാന്തയിലും മറ്റുമാണ് രക്തം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് പ്രദേശവാസികളില്‍ ചിലര്‍ രക്തംകിടക്കുന്നതായി കണ്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആറോളം സ്ഥലത്ത് സമാന രീതിയില്‍ കണ്ടെത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍, പൊലീസ് നടത്തിയ പരിശോധനയില്‍ ആരോ കുപ്പിയില്‍ രക്തം കൊണ്ടുവന്ന് ഒഴിച്ചതായാണ് കണ്ടെത്തല്‍. സമീപത്ത് രക്തം അടങ്ങിയ കുപ്പിയും കണ്ടെത്തി. സമീപപ്രദേശങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയില്‍ ആര്‍ക്കും സമീപ ദിവസങ്ങളില്‍ മുറിവുകളോ പരിക്കുകളോ ഏറ്റിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ദുരൂഹതക്ക് വകയില്ലെന്നും മൃഗങ്ങളുടെ രക്തമാണിതെന്നുമാണ് പൊലീസ് നിഗമനം. എങ്കിലും കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് നെടുങ്കണ്ടം സി.ഐ പി.ബി. ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.