ചണ്ഡീഗഡ്: ജലന്ധർ ജില്ലയിലെ കാൺപൂർ ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇരുമ്പ് പെട്ടിയിലടച്ച നിലയിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലപ്പെട്ട മൂന്നുപേരും സഹോദരിമാരാണെന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരെയും കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോൾ മക്കളെ കാണാനില്ലെന്നു കാണിച്ച് ഇവരുടെ രക്ഷിതാക്കളാണ് പരാതി നൽകിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെയാണ് കാണാതായത്. ഇവർക്ക് അഞ്ചുമക്കളാണെന്നും പൊലീസ് അറിയിച്ചു. കാഞ്ചന(4),ശക്തി(7), അമൃത(9) എന്നിവരെയാണ് കാണാതായത്.
എല്ലാവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. വീടു മാറാനായി സാധനങ്ങൾ മാറ്റുന്നതിനിടെയാണ് ഇരുമ്പ് പെട്ടിക്ക് അസാധാരണമാം വിധം ഭാരമുള്ളതായി കുട്ടികളുടെ പിതാവിന് അനുഭവപ്പെട്ടത്. തുടർന്ന് പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് മൂന്നു പെൺകുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. മദ്യപാനിയായതിനാൽ വീടൊഴിയാൻ ഈ കുടുംബത്തിന് വീട്ടുടമസ്ഥൻ അന്ത്യശാസനം നൽകിയിരുന്നു. കുട്ടികളുടെ മൃതദേഹം എങ്ങനെ പെട്ടിയിലെത്തി എന്നതിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.